വെബ് സൈറ്റ് 2018

 

3 പതിറ്റാണ്ടു പിന്നിടുന്ന KEK Group കുടുംബയോഗത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതിന് യൂത്ത് വിഭാഗത്തിനെ മധ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി, വായനാശീലം പൊതുവെ കുറവുള്ള ഈ കാലഘട്ടത്തിൽ പുതിയൊരു കാൽവെപ്പ് എന്ന ആശയത്തിൽ നിന്നും ഉദിച്ചതാണ് വെബ് സൈറ്റ് എന്ന ആശയം. 2016 -ൽ എറണാകുളം ഹിൽ പാലസിൽ കൂടിയ എക്സിക്യൂട്ടീവ് മീറ്റിംഗിൽ വച്ച് ജോ.സെക്രെട്ടറി ശ്രീമാൻ ഇ.ഐ.ഐസക് ഈ ആശയം അവതരിപ്പിക്കുകയും അത് ചർച്ചക്ക് വഴി തുറക്കുകയും ഉണ്ടായി. എന്നാൽ ഇനി വരുന്ന എഫക്റ്റീവ് മെമ്പേർസിന്റെ 2016 - ലെ അർദ്ധവാർഷിക പൊതുയോഗത്തിന്റെ ചർച്ചക്ക് വിടാമെന്ന് തീരുമാനിച്ചു. അർധവാർഷികം ചർച്ച ചെയ്‌തെങ്കിലും 4 , 5 തലമുറക്കാരിൽ ഭൂരി ഭാഗം ആളുകൾക്കും കമ്പ്യൂട്ടർ പരിഞ്ജാനത്തിലും വാട്സ് ആപ്പ് ഉപയോഗത്തിലും പരിമിതികൾ ഉള്ളതുകൊണ്ടാകാം എങ്ങിനെ പ്രാവർത്തികമാക്കാമെന്ന്ചിന്തിക്കുകയുണ്ടായി .

വീണ്ടും 2016 -ൽ മുളപ്പുറത്തുവച്ചു നടന്ന വാർഷിക പൊതുയോഗത്തിലെ സ്പെഷ്യൽ അജണ്ടയിൽ പെടുത്തികൊണ്ടു ജോ.സെക്രെട്ടറി വെബ്സൈറ്റിന്റെ സൗകര്യങ്ങളെ കുറിച്ചും, പുതുയ തലമുറക്കുള്ള താല്പര്യങ്ങളെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി. എല്ലാവരും കൈയടിച്ചു പാസ്സാക്കിയ തീരുമാനപ്രകാരം 2017 മാർച്ച് മാസത്തിൽ തന്നെ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങി 6 , 7 , 8 തലമുറക്കാരിൽ പെട്ട യൂത്ത് കാരുടെ ലിസ്റ്റ് തയ്യാറാക്കി എല്ലാവരെയും ഫോണിൽ വിളിച്ഛ് വൈസ് പ്രസിഡന്റ് പൈലി കൊച്ചപ്പന്റെ കൊണ്ടാഴിയിലെ ഭവനത്തിൽ വച്ച് 08 -07 -2017 -ൽ യൂത്ത് വിഭാഗത്തിന്റെ ആദ്യ മീറ്റിംഗ് കൂടുകയും 10 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്‌തു. കമ്മിറ്റിയുടെ പ്രെസിഡന്റായി ജെഫിൻ ജെയിംസ് പഴയന്നൂർ , സെക്രട്ടറി ജോൺസ് ഐസക് ഹിൽ പാലസ് , വൈസ് പ്രസിഡന്റ് ബിബിൻ കൊണ്ടാഴി, ജോ. സെക്രട്ടറി റെനോ വട്ടായിയെയും ഭാരവാഹികളായി കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുത്തു. ഈ തെരഞ്ഞെടുത്ത നാലുപേരും കുടുംബയോഗ സെക്രട്ടറി പി.റ്റി.ഐസക് കൊണ്ടാഴിയും ജോ.സെക്രെട്ടറി ഇ. ഐ, ഐസക്കും അടങ്ങുന്ന 6 അംഗ എഡിറ്റോറിയൽ എക്സിക്യൂട്ടീവ് നെ തെരഞ്ഞെടുക്കുകയും ഇതിന്റെ കൺവീനർ ആയി ഇ.ഐ.ഐസക് ഹിൽ പാലസ് നെ ചുമത്തപ്പെടുത്തുകയും ചെയ്‌തു. 2017 ൽ കട്ടപ്പന വച്ച് നടന്ന കുടുംബയോഗം, കുടുംബാംഗങ്ങളുടെ സാനിധ്യം കൊണ്ടും മേളക്കൊഴുപ്പുകൊണ്ടും വളരെ ഗംഭീരമായി നടന്നു എന്നുള്ളത് എല്ലാവരും മനസിലാക്കിയതാണ്. ഇതിന്റെ പിന്നിൽ യൂത്ത് വിങ്ങിന്റെ സജീവ പ്രവർത്തനമാണ് നടന്നത്. 2018 ൽ വെബ്സൈറ്റ് തുടങ്ങണമെന്ന താല്പര്യം ശക്തമായതോടെ 01 -07 -2018 ൽ ചീരക്കുഴി ശ്രീമാൻ ഇ.ഐ.മാത്യുവിന്റെ ഭവനത്തിൽ വച്ച് കുടുംബയോഗ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും യൂത്ത് ഭാരവാഹികളുടെയും സംയുക്ത യോഗം ചേരുകയും, വരുന്ന കുടുംബയോഗത്തിൽ (26 -12 -2018 ) വെബ് സൈറ്റ് ഉദ്‌ഘാടനം ചെയ്യണമെന്നും തീരുമാനിച്ചു.

വെബ് സൈറ്റിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി എറണാകുളത്തുനിന്നും തൃശ്ശൂർനിന്നും 2 കമ്പനികളെ ബന്ധപ്പെടുകയും ഇ രണ്ടു കമ്പനികളുമായി എഡിറ്റോറിയൽ എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗം 29 -07 -2018 ൽ ഹിൽ പാലസിൽ വച്ച് കൂടുകയും ഒരു ദിവസം മുഴുവൻ ചർച്ച ചെയ്യുകയും രണ്ടു ടീമിനോടും പ്രൊപ്പോസലും ക്വാട്ടേഷനും വാങ്ങുവാനും തീരുമാനിച്ചു. ക്വാട്ടേഷൻ കിട്ടിയമുറക്ക് 05 -08 - 2018 ൽ യൂത്ത് പ്രസിഡന്റ് ജെഫിൻ ജയിംസിന്റെ ഭവനത്തിൽ വച്ച് എഡിറ്റോറിയൽ എക്സിക്യൂട്ടീവ് കൂടി പ്രൊപ്പോസലുകൾ വിലയിരുത്തുകയും നമ്മുടെ കുടുംബാംഗമായ സീനയുടെ ചുമതലയിൽ എറണാകുളത്തു പ്രവർത്തിക്കുന്ന ഗ്രീൻ ഐ സൊല്യൂഷൻസ് എന്ന കമ്പനിയെക്കൊണ്ട് ചെയ്യിക്കാമെന്നും തീരുമാനിച്ചു.

വെബ് സൈറ്റിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് അതാതുകാലത്തെ കുടുംബയോഗ സെക്രട്ടറിമാരും, യൂത്ത് ഭാരവാഹികളിൽ നിന്നുള്ള അഡ്മിനും ആയിരിക്കും. എഡിറ്റോറിയൽ എക്സിക്യൂട്ടീവിന്റെ ഏതാണ്ട് ഒരു വർഷത്തെ അശ്രാന്ത പരിശ്രമവും സീനയുടെ പ്രവർത്തന വൈഭവവുമാണ്
www .kuttilakattuedinjukuzhiyil .org നെ ഏറ്റവും മികച്ച നൂതന സാങ്കേതിക വിദ്യയോടുകൂടെ സഫലമാക്കാൻ സാധിച്ചത്. ഈ വെബ്സൈറ്റ് വരും തലമുറയ്ക്ക് നല്ലൊരു മാർഗ്ഗദീപമായി പ്രകാശികട്ടെയെന്നു ആശംസിക്കുന്നു.

എന്ന്

എഡിറ്റോറിയൽ എക്സിക്യൂട്ടീവ്

Website Editorial Board

E.I ISSAC
P.T ISSAC
JEFFIN JAMES
BIBIN MATHEW
JOHNS ISSAC
RENO ROY