ആലോചന
യോഗം
14-01-1989 പൈലി ഇത്താക് കൊണ്ടാഴി (കളത്തിൽ) തൃശ്ശൂർ
SI No

26 / 12 / Year Name Place District
1 1989 Ebraham Philip പുതുവേലി കോട്ടയം
2 1990 പൈലി ഇത്താക് കൊണ്ടാഴി (കളത്തിൽ) തൃശ്ശൂർ
3 1991 കുര്യാച്ചൻ വട്ടായി തൃശ്ശൂർ
4 1992 ഇ.എം.പൈലി കൊണ്ടാഴി തൃശ്ശൂർ
5 1993 ടി വി എബ്രഹാം ( മറിയക്കുട്ടി) പുതുവേലി കോട്ടയം
6 1994 കെ പി സ്കറിയ മുളപ്പുറം കോക്കാട്ട് ഇടുക്കി
7 1995 ഇ ഐ പൈലി ചീരക്കുഴി തൃശ്ശൂർ
8 1996 പൈലി വറുഗീസ് എളനാട് തൃശ്ശൂർ
9 1997 പി ടി ഐസക് കൊണ്ടാഴി തൃശ്ശൂർ
10 1998 ഇ എ പോൾ വട്ടായി തൃശ്ശൂർ
11 1999 എം എ ജോൺ കുറ്റിലക്കാട്ടു കോട്ടയം
12 2000 ജോസഫ് (ജോസ്) പഴമ്പാലക്കോട്ട് പാലക്കാട്
13 2001 ഇ പി പൗലോസ് പെരിങ്ങോട്ടുകുറിശ്ശി പാലക്കാട്
14 2001 ഇ പി പൗലോസ് പെരിങ്ങോട്ടുകുറിശ്ശി പാലക്കാട്
15 2002 ഓനച്ചൻ മുളപ്പുറം ഇടുക്കി
17 2003 അന്നമ്മ എളനാട് തൃശ്ശൂർ
18 2004 മത്തച്ചൻ ചീരക്കുഴി തൃശ്ശൂർ
19 2005 റോയ് എബ്രഹാം വട്ടായി തൃശ്ശൂർ
20 2006 ഇ എം കുര്യാക്കോസ് കൊണ്ടാഴി തൃശ്ശൂർ
21 2007 ഇ പി തോമസ് െരിങ്ങോട്ടുകുറിശ്ശി ി പാലക്കാട്
21 2008 ഇ പി മത്തായി കൊണ്ടാഴി തൃശ്ശൂർ
22 2009 ഐസക് എബ്രഹാം പുതുവേലി കോട്ടയം
23 2010 റോബിൻസ കൊണ്ടാഴി തൃശ്ശൂർ
24 2011 ഈ ഐ മത്തായി കൊണ്ടാഴി തൃശ്ശൂർ
25 2012 ഇ ഐ ജോയ് ചീരക്കുഴി തൃശ്ശൂർ
25 2013 ജെയിംസ് പോൾ അനിക്കൂട്ടത്തിൽ തൃശ്ശൂർ
26 2014 പൈലി ചീരക്കുഴി തൃശ്ശൂർ
27 2015 ഇ ഐ ജോർജ് ചേലക്കോട് തൃശ്ശൂർ
28 2016 കെ പി ഐസക് മുളപ്പുറം ഇടുക്കി
29 2017 ജോൺ വറുഗീസ് & പോൾ വറുഗീസ് കട്ടപ്പന ഇടുക്കി
30 2018 എ പി ജോസഫ് പുതുവേലി കോട്ടയം

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

കുറ്റിലക്കടവുകാർ കുറ്റിലക്കാട്ടുകാരാകുന്നു. ഒന്നാം ശതകം മുതൽ കൊച്ചി രാജ്യത്ത് കൊടുങ്ങല്ലൂർ ഒരു തുറമുഖപട്ടണമായിരുന്നു. ഈ സ്ഥലം വാണിജ്യപരമായി ഉൽകർഷയെ പ്രാപിച്ചിരുന്നു. കൊടുങ്ങല്ലൂരിനു പടിഞ്ഞാറും പറവൂരിനു വടക്കുമായി കുറ്റിലക്കടവ് എന്ന ഒരു ചെറിയ വാണിജ്യകേന്ദ്രം ഉണ്ടായിരുന്നു. കപ്പലുകളും മറ്റും ഇല്ലാതിരുന്ന കാലത്തു പത്തേമാരികളും കേട്ടുവള്ളങ്ങളും കരയോട് അടുപ്പിച്ചിരുന്ന തുറമുഖസമാനമായ ഒരു കടവായിരുന്നു കുറ്റിലക്കടവ്. അവിടെനിന്നും വന്നവർ എന്നതിനാൽ കുറ്റിലക്കടവുകാർ എന്നും, ക്രമേണ അതുലോപിച്ചു കുറ്റിലക്കാട്ടുകാർ എന്ന വീട്ടുപേരുണ്ടാകുകയും ചെയ്തു എന്നനുമാനിക്കുന്നതു യുക്തിസഹജമായി തോന്നുന്നു.

കുറ്റിലക്കടവുകാർ ------> കുറ്റിലക്കടവ് -------> കുറ്റിലക്കാട്ടു പുതുവേലിയിൽ വന്ന പൂർവികർ ആദ്യം താമസിച്ചത് പാപ്പാനത്ത് പറമ്പിലാണ്. അവിടെ താമസം തുടങ്ങുന്നതിനു ഒരു കാരണമുണ്ട്. പുതുവേലിയിൽ അന്ന് ജന്മിയായി ജീവിച്ചിരുന്ന പുസ്തകപ്പുറത്തു ഇല്ലക്കാരുടെയും അവരുടെ സ്നേഹിതരും ബന്ധുക്കളുമായിരുന്ന പന്തലുമാക്കിൽക്കാരുടെയും താല്പര്യമനുസരിച്ചാണ് പലയിൽനിന്നു പാപ്പാനാത്തുപറമ്പിൽ താമസം തുടങ്ങിയത്. നിലവിലിരുന്ന ആചാരപ്രകാരം അയിത്തശുദ്ധിക്കായി പന്തലുമാക്കിക്കാരെ കുറവിലങ്ങാട്ടുനിന്നു കൊണ്ടുവന്ന് പുതുവേലിയിൽ താമസിപ്പിച്ചിരുന്നു. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന പന്തലുമാക്കിൽകാർക്കു ബന്ധുക്കളും മിത്രങ്ങളും സ്ഥലത്തില്ലാതിരുന്നതുകൊണ്ടു കൂടി കഴിയുന്നതിനുവേണ്ടി ബന്ധുക്കളും മിത്രങ്ങളുമായിരുന്ന കുറ്റിലക്കാട്ടുകാരെ അവർ കൂട്ടായി സ്വാഗതം ചെയ്തു.

പാപ്പാനാത്തുപറമ്പ് ഇന്ന് കാണുന്ന പുതുവേലി കത്തോലിക്കാ പള്ളിക്കു കിഴക്കുവടക്കായി പുതുവേലിയിൽനിന്നുഏതാണ്ട് ൭൫൦ മീറ്റർ അകലെയാണ്. അവിടെ താത്കാലികമായി നിർമിച്ച ഭവനത്തിൽ താമസം തുടങ്ങി. എന്നാൽ താമസിക്കാതെ തന്നെ ഉണ്ടായ കൊടും വരൾച്ചയിൽ വിഷമിക്കുകയും വെള്ളം സുലഭമായി ലഭിക്കുന്ന പ്രദേശത്തേക്ക് താമസമാ മാറ്റണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ഈ ആവശ്യം പരിഹരിക്കുന്നതിന് ഇന്നത്തെ രീതിയിലുള്ള യന്ത്രസാമഗ്രികളുടെ അഭാവത്തിൽ വെള്ളം സുലഭമായ പ്രദേശത്തേക്ക് മാറുകയേ പറ്റുമായിരുന്നുള്ളൂ. കാലക്രമേണ പിൻഗാമികൾ കുറ്റിലക്കാട്ടു പുരയിടത്തിൽ താമസം തുടങ്ങി. പാപ്പാനാത്ത് പറമ്പിൽ വളരെ കുറച്ചു കാലം മാത്രമേ കഴിച്ചുള്ളൂ, പഴയ രീതിയനുസരിച്ചു സ്ഥിരതാമസത്തിനുമുമ്പ് കുറച്ചുകാലം ഒരു പ്രദേശത്തു താമസിക്കുകയും പറ്റിയ സ്ഥാനവും സ്ഥലവും കണ്ടെത്തുകയുമാണ് പതിവ്. കേൾവിയനുസരിച്ചു ഉഴവൂർ പള്ളിയുടെ നിർമാണത്തിൽ ഗണ്യമായി പങ്കുവഹിച്ചവർ താമസിച്ചിരുന്ന കാലഘട്ടം 15-)0 നൂറ്റാണ്ടു ആണ് എന്ന് മാത്രമേ പറയാൻ കഴിയു. പാലായിൽ ഉള്ള പള്ളിയിൽ നിന്ന് ഇടവക മാറാതെ നിന്ന് ഉഴവൂർ പള്ളിയുടെ നിർമാണത്തിൽ സഹകരിക്കുകയും പിന്നീട് അവിടെ ഇടവക ചേരുകയും ചെയ്തു.

എന്നാൽ 1598-ലെ ഉദയംപേരൂർ സുന്നഹദോസിനു ശേഷം മലങ്കര സഭയിലുണ്ടായ ആഭ്യന്തരകലഹങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഇടവക മാറുന്നതിനു പ്രേരകമായി. അങ്ങനെ കുറ്റിലക്കാട്ടു കുടുംബം വടകര സെൻറ്. ജോൺസ് പള്ളി ഇടവകക്കാരായി. വികാരിയായിരുന്ന പുതുവേലി പന്തലുമാക്കിൽ യോഹന്നാൻ കത്തനാരുടെ നേതൃത്വത്തിൽ പള്ളിയുടെ ഭരണ കാര്യങ്ങളിൽ ഭാഗഭാക്കാകുകയും 1653 ഫെബ്രുവരി 3-ലെ കൂനൻ കുരിശു സത്യത്തിൽ ഇടവക പ്രതിനിധിയെന്ന നിലയിൽ പങ്കെടുക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്.

കാലം അതിന്റെ ഗതിയനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നു .നാട് നഗരമായി. കൃഷി വിട്ട് വ്യാപാരത്തിലേക്കും ഉദ്യോഗത്തിലേക്കും മാറി .ജനങ്ങൾ വർദ്ധിച്ചു. ജനങ്ങൾ ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്ക് മാറി .യാന്ത്രിക യുഗം സംജാതമായപ്പോൾ കുടുംബാംഗങ്ങൾ പരസ്പരം അറിയാതെ വന്നു .അറിയുന്നവർ തമ്മിൽ കാണാതായി. കാണുന്നവർ തമ്മിൽ അറിയതായി. അപ്പോൾ ഒരു ഒത്തുചേരലും കുടുംബചരിത്രവും ആവശ്യമെന്ന് പലർക്കും പലപ്പോഴും തോന്നി .വൃക്ഷം വളർന്നു . പന്തലിച്ചു.ശാഖകളിൽ നിന്ന് ശാഖകൾ .വേരുകളിൽ നിന്ന് വേരുകൾ ,വളർന്ന് പന്തലിച്ചപ്പോൾ ആണ് മൂലകുടുംബത്തെപ്പറ്റി ചിന്തിക്കുകയും മനസിലാക്കണമെന്ന ആഗ്രഹം ഉണ്ടാകുകയും ചെയ്തത് . പലരിലും പലപ്പോഴായി അങ്കുരിച്ച ആഗ്രഹവും പരസ്പരം വിനിമയം ചെയ്തു .പരസ്പര ചർച്ചയിലും അന്വേഷണത്തിലും ഏറ്റവും കൂടുതൽ വിവരം ലഭിച്ചത് ശ്രീമതി മറിയക്കുട്ടി ഐസക്കിൽ നിന്നാണ് .ശ്രീമതി മറിയക്കുട്ടി കുടുംബചരിത്രം പൂർണമായിത്തന്നെ നല്ല ഭാഷയിൽ കുറിച്ചിട്ടിരുന്നു .ഏറിയ പങ്കും ശ്രീമതി മറിയക്കുട്ടിയുടെ കയ്യെഴുത്തിൽ അടങ്ങിയിട്ടുണ്ട് .വേരുകൾ തേടിയവർക്ക് ആശ്വാസമായി . ആ കയ്യെഴുത്തിനെ ആധാരമാക്കിയാണ് ഇ കുടുംബചരിത്രം എഴുതാൻ ശ്രമിക്കുന്നത് . മറ്റു പലരുമായി തിരക്കുമ്പോഴും പ്രസ്‌തുത കയ്യെഴുത്തുമായ് പൊരുത്തപ്പെടുന്നു കേട്ടവർ കേട്ടവർ അന്വേഷിച്ചു . ഒത്തുകൂടണമെന്ന താല്പര്യം ഉണ്ടായി .അതിന്റെ വെളിച്ചത്തിൽ ആദ്യ ശ്രമം നടക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമാണ് .

അതായത് 1987 -ൽ എളനാട് ആനിക്കൂട്ടത്തിൽ ശ്രീമാൻ പൈലി സുഖമില്ലാതെ മരണാവസ്ഥയിൽ കിടക്കുമ്പോൾ പൈലിയെ കാണുവാൻ കൊണ്ടാഴിക്കളത്തിലെ ഇത്താക്കും, പുത്തൻപുരയിൽ പൈലിയും, വട്ടായിയിലെ കുര്യാച്ചനും , പഴമ്പാലക്കോട്ടിലെ ഔനച്ചനും ,ചീരക്കുഴിയിലെ ജോണിയും, പുതുവേലിയിൽ നിന്ന് എബ്രഹാം ഫിലിപ്പും അങ്ങനെ നാനാഭാഗത്തു നിന്നും വന്ന നമ്മുടെ ആളുകൾ കൂടിയിരുന്ന സദസിൽ നാട്ടുവർത്തമാനങ്ങളും വീട്ടുവിശേഷങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ എബ്രഹാം ഫിലിപ്പാണ് നമ്മുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ പുനർജീവിപ്പിക്കണമെന്നും അതിനു ഒരു ഒത്തുചേരൽ സംവിധാനം ഉണ്ടാവണമെന്നുമുള്ള ആശയം കൊണ്ടുവന്നത് .ഈ ആശയത്തിൽ നിന്ന് അന്ന് കൂടിയിരുന്നവർ കഴിവതും ആളുകളെ അറിയിച്ഛ് ഒരു ആലോചന യോഗം കൊണ്ടാഴിയിൽകളത്തിൽ വെച്ചു കൂട്ടുമെന്ന് തീരുമാനിച്ചു .അങ്ങനെ 1989 ജനുവരി മാസം 14 -തീയതി കുടുംബത്തിലെ മുതിർന്നവരിൽ പലരും കൊണ്ടാഴിക്കാലത്തിൽ ശ്രീ പൈലി ഇത്താക്കിന്റെ ഭവനത്തിൽ വെച്ചു കൂടുകയും ഏതാണ്ട് 137 പേർ പങ്കെടുത്ത ഈ ആലോചന യോഗത്തിൽ പല സുപ്രധാന തീരുമാനങ്ങളും എടുക്കുകയുമുണ്ടായി .

തീരുമാനങ്ങൾ

1 ) ഈ കുടുംബത്തിന് കുട്ടിലാക്കാട്ട് ഇടിഞ്ഞുകുഴി കുടുംബയോഗമെന്ന് പേര് വിളിക്കാമെന്നും

2 ) സംഗമനാളിൽ കുടുംബത്തിൽ നിന്ന് പരേതരായ സകലരുടെയും ഓർമദിനമായി കണക്കാക്കി ദിവ്യബലി അർപ്പിക്കണമെന്നും

3 ) കുടുംബയോഗം കുട്ടികളുടെയും മുതിർന്നവരുടെയും ഒഴിവ് ദിവസം നോക്കി എല്ലാ വർഷവും ഡിസംബർ 26 തിയതി നടത്താമെന്നും

4 ) കുടുംബത്തിന്റെ പ്രസിഡന്റ് അതാത് കാലത്തെ മുതിർന്ന കാരണവരായിരിക്കണമെന്നും

5 ) കുടുംബയോഗത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് വേണ്ടി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഉണ്ടാക്കുകയും ചെയ്തു .

കുടുംബ ചരിത്രത്തിന്റെ ആവശ്യകതയെക്കുറിച്ചും കുടുംബയോഗത്തിന്റെ കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചും അവിടെ ഉണ്ടായിരുന്നവർ ഏകകണ്ഠമായി അംഗീകരിക്കുകയും താല്പര്യപ്പെടുകയും ചെയ്തതിന്റെ വെളിച്ചത്തിൽ അതെ വർഷം തന്നെ 1989 - ഡിസംബർ 26 ന്പുതുവേലിയിൽ ആനിക്കൂട്ടത്തിൽ ( ഇടിഞ്ഞുകുഴിയിൽ ) പ്രൊഫ. എബ്രഹാം ഫിലിപ്പിന്റെ ഭവനത്തിൽ വെച്ച് നടത്തണമെന്ന് തീരുമാനിച്ചു .നമ്മുടെ കുടുംബത്തിന്റെ ആദ്യപടി അതാണ് .

പ്രൊഫ .എബ്രഹാം ഫിലിപ്പിന്റെ ഭവനത്തിൽ കുടുംബത്തിലെ നാലും ,അഞ്ചും ,ആറും ഏഴും തലമുറകളിൽപെട്ടവർ വളരെ സന്തോഷത്തോടെ ,ഉത്സാഹത്തോടെ ,ആഹ്ലാദത്തോടെ ഒത്തുകൂടി .ഉദ്യമം വിജയിച്ചു .കുടുംബാംഗങ്ങൾ സംതൃപ്തരായി .കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ശിശുക്കളും ബാലരും യുവാക്കളും വൃദ്ധരും ഒരു ചങ്ങലയിലെ കണ്ണികളായി കോർത്തിണക്കി ശ്രീമതി മറിയക്കുട്ടി കുടുംബചരിത്രം വിശദീകരിച്ചു.

കാട് നാടായും നഗരമായും മാറി .മനുഷ്യ ജീവിതം യാന്ത്രികത നിറഞ്ഞതായി .എങ്കിലും കുടുംബത്തോടുള്ള സ്ഥായിയും സ്നേഹവും നാഗരികതയെയും നൂതന പ്രവണതകളെയും അതിജീവിക്കുന്നു എന്നതിന്റെ മകുടോദഹരണമാണ് ഈ കൂട്ടായ്മ .സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും അലയൊലികൾ ആഞ്ഞടിക്കും .

കുടുംബാംഗങ്ങൾ ഒരിക്കലും വിസ്മരിക്കാത്ത ഒരു ദിവസമാണ് ഡിസംബർ 26 .അത് ഒത്തുചേരലിന്റെയും ആഹ്ലാദത്തിന്റെയും ദിനമാണ് .ഈ ദിനം ആഘോഷത്തിന്റെ ദിനമാണ് .കുടുംബങ്ങളായ നമ്മുടെ എല്ലാ പിതാക്കന്മാരെയും ഓർമ്മിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയുന്ന ദിനമാണ് .വിവിധ മണ്ഡലങ്ങളിൽ പ്രാവീണ്യം നേടിയവരെ ആദരിക്കുന്ന ദിനമാണ് .പ്രശസ്തരായ വിജയികളെ പ്രോത്സാഹിപ്പിക്കുന്ന ദിനമാണ് .ചുരുക്കത്തിൽ ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും ദിനമായ കൊണ്ടാടുന്നു . നമ്മുടെ പിതാക്കന്മാർ ആഗ്രഹിച്ച രീതിയിലുള്ള മാതൃക കുടുംബങ്ങളായി നമ്മുടെ ഓരോ കുടുംബങ്ങളും വർത്തിക്കട്ടെയെന്നും തണതായും കൂട്ടായുമുള്ള പ്രവർത്തനങ്ങൾക്ക് ഓജസ്സും, തേജസും നൽകുവാൻ ഈ കുടുംബചരിത്രവും കുടുംബസംഗമവും ഉതകട്ടെയെന്നും നമുക്കു കൂട്ടായ് പ്രാർത്ഥിക്കാം .അതിനായി യത്നിക്കുകയും ചെയ്യാം .

ദൈവത്തിനു സ്തുതി

പ്രിയപ്പെട്ട കുടുംബാംഗം ...........................................................അറിവാൻ

നമ്മുടെ കുടുംബാംഗങ്ങൾ പല സ്ഥലങ്ങളിലായി വിദൂരത്തിൽ കഴിഞ്ഞു വരികയാണല്ലോ ,ഇടുക്കി , കോട്ടയം , എറണാകുളം , തൃശൂർ , palakkad ,എന്നീ ജില്ലകളിൽ നമ്മുടെ കുടുംബം വ്യാപിച്ചു കിടക്കുന്നു . വേറെ വേറെ വീടുകളിൽ താമസിക്കുന്നെങ്കിലും നാമെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങൾ ആണല്ലോ .

നമ്മുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള ഈ സ്നേഹബന്ധം പിൽക്കാലത്തും സുഗമമായി തുടരുന്നതിനു ഒരു കുടുംബയോഗം സംഘടിപ്പിക്കേണ്ടത് വളരെ ആവശ്യമാണെന്ന് ഞങ്ങൾക്കു തോന്നുന്നു .പ്രസ്‌തുത കാര്യത്തെപ്പറ്റി ഔപചാരികമായി ആലോചിക്കുന്നതിനു നമ്മുടെ ഒരു യോഗം കൊണ്ടാഴിക്കാലത്തിൽ വീട്ടിൽ വെച്ചു 14 .01 .1989 ശനിയാഴ്ച ഉച്ചകഴിഞ്ഞു 1 മണിക്ക് നടത്തുന്നതിന് നിശ്ചയിച്ചിരിക്കുന്നു .എല്ലാവരും നേരത്തെ വന്ന് സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

എസ്. കൊണ്ടാഴി മത്തായി ഇത്താക്ക് ഇടിഞ്ഞുകുഴിയിൽ

പൈലി ഇത്താക്ക് ഇടിഞ്ഞുകുഴിയിൽ

മത്തായി തോമസ് ഇടിഞ്ഞുകുഴിയിൽ

പൈലി മത്തായി ഇടിഞ്ഞുകുഴിയിൽ

ആദ്യ ആലോചനായോഗം വിളിച്ച പിതാക്കൻമാർ 1989

PAILY ETHAKKU
MATHAI ETHAKKU
MATHAI THOMAS
PAILY MATHAI

ആദ്യ ആലോചനയോഗം നടന്ന ഭവനo (കൊണ്ടാഴി കളത്തിൽ)

ഇടിഞ്ഞുകുഴിയിൽ താമസിച്ച മൂത്ത സഹോദരൻ ഇത്താക്കും ,തറവാടായ കുറ്റിലക്കാട്ട് താമസിച്ച ചാക്കോയും അവരുടെ മക്കളും പുതുവേലിൽ നാടിന്റെ സിംഹഭാഗവും അധീനത്തിലാക്കി .ഇന്നത്തെ വൈക്കം റോഡിനു തെക്കുവശം ചക്കാലപ്പറക്കു കിഴക്കുവശം അരിവാളിനു വടക്കുവശം വെളിയന്നൂരിന് പടിഞ്ഞാറുവശം ആയുള്ള പ്രദേശങ്ങൾ കുറ്റിലക്കാട്ട് ഇടിഞ്ഞുകുഴി കുടുംബം വകയായി തീർന്നു . വൃക്ഷം വളർന്നു വേരുകൾ നന്നായി പാഞ്ഞും ദൃഢതപ്പെട്ടു .കൊമ്പുകളും ശാഖകൾക് ഉപശാഖകളുമായ് പന്തലിക്കാൻ തുടങ്ങി.

കൃത്യനിഷ്ഠയോടെ ക്രിസ്റ്റീയജീവിതം ,അടുക്കും, ചിട്ടയുമുള്ള പ്രവർത്തനം ,സമൂഹത്തോടുള്ള പ്രതിബദ്ധത ,സർവോപരി ദൈവാധീനം എന്നിവ വളർച്ചയെ ത്വരിതപ്പെടുത്തി . കുടുംബാംഗങ്ങൾ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ വ്യാപാരിച്ച നാടിനും നാട്ടുകാർക്കും ഉപകാരികളായി .നാടിന്റെ വളർച്ചയെ സംബന്ധിച്ചു നോക്കുമ്പോൾ എടുത്തു പ്രകീർത്തിക്കേണ്ടതായി പലതും ഉണ്ട് . വടകര സെന്റ് ജോൺസ് പള്ളി ഇടവകക്കാരായി കഴിയുമ്പോൾ ദൂരക്കൂടുതൽ കാരണം ആരാധന സൗകര്യം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുകയും തൽഫലമായി ഈ ഭാഗത്തുണ്ടായിരുന്നവരെ സംഘടിപ്പിച്ഛ് കൂത്താട്ടുകുളത്തു മാര്സതേപ്പാനോസ് സഹദായുടെ നാമത്തിൽ ഒരു പള്ളി പണിയുകയും കാലക്രമത്തിൽ അവിടുത്തെ ഇടവകക്കാരായി മാറുകയും ചെയ്തു . ഇതൊരു വലിയ തുടക്കത്തിന്റെ ആരംഭം മാത്രമായിരുന്നു .

ആരാധനാലയം പണിതുകഴിഞ്ഞപ്പോൾ വിദ്യാഭ്യാസ സൗകര്യം കൂടി മെച്ചപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടാകുകയും സ്‌തപ്പാനോസ്‌ പള്ളിയുടെ വടക്ക് വശത്തു പ്രാഥമിക വിദ്യാഭ്യാസ സൗകര്യത്തിനായി ഒരു പള്ളിക്കൂടം നിർമ്മിക്കുകയും ചെയ്തു . കുതിര സവാരിയിൽ തല്പരനായ ശ്രീ ഉതുപ് ( തലമുറ:2 ) പ്രസ്‌തുത പള്ളിക്കൂടം പണിയിപ്പിക്കുന്ന കാലഘട്ടത്തിലാണ് കുതിരപ്പുറത്തുനിന്ന് വീഴുകയും തുടർന്ന് രോഗശയ്യയിലായി മരിക്കുകയും ചെയുന്നത് . ആത്മീയ കാര്യങ്ങളിലും കൂടാതെ സാമൂഹിക സാംസ്കാരിക കാര്യങ്ങളിലും അതീവ തല്പരരായിരുന്നു നമ്മുടെ പൂർവികരെന്ന് ഓർക്കുമ്പോൾ ആർക്കാണ് ഹൃദയം നിറയാത്തത്. ഇന്നേക്ക് ഒരു ശതപ്തം മുമ്പവരെ മാര്സതേപ്പാനോസ് പള്ളി ഇടവകക്കാരായി കഴിഞ്ഞ കുടുംബാംഗങ്ങൾ കുറച്ചകൂടിയടുത്തു ഒരു ആരാധനാലയം ആവശ്യം ആണെന്ന് ആഗ്രഹിക്കുകയും പുതുവേലിയിൽ തന്നെ ഒരു ദൈവാലയം ഉണ്ടാകണമെന്ന് നിശ്ചയിക്കുകയും ചെയ്തു . നിശ്ചയദാർഢ്യം ഉണ്ടായിരുന്നവർ പുതുവേലി സൈന്റ്റ് ജോൺസ് ദൈവലയം പണിയുന്നതിന് ഉപയുക്തമായ സ്ഥലം ദാനമായി കൊടുക്കുകയും പള്ളിയുടെ പണികൾ ആരംഭിക്കുകയും ചെയ്തു .ഇടിഞ്ഞുകുഴിയിൽ ഇത്താക്കും സഹോദരൻ ചാക്കോയുംകൂടി ധാനം ചെയ്ത സ്ഥലത്തിന്റെ ആധാരം ഇന്ന് പള്ളിയിൽ ഉണ്ട് . റഫ:- കൂത്താട്ടുകുളം സബ്‌രജിസ്ട്രയ് ആധാരം നമ്പർ 299 & 302 തീയതി 31 .01 .1903 ( me 1079 തുലാം 15 ലൗകികകാര്യങ്ങളിലും ശ്രദ്ധചെലുത്തിയ അവർ പുതുവേലിയിൽ തന്നെ ഒരു പള്ളിക്കൂടം വേണമെന്ന് ആഗ്രഹിക്കുകയും ഇന്നത്തെ പള്ളിയുടെ വടക്കുഭാഗത്തെ പുതുവേലി റോഡിനു പടിഞ്ഞാറുവശം ഒരു പള്ളിക്കൂടം ഉണ്ടാക്കുകയും ചെയ്തു . കുടുംബാംഗങ്ങളുടെയും വിശിഷ്യാ നാട്ടുകാരുടെയും നാനാ രീതിയിലുള്ള വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിച്ചവരാണ് ഈ രണ്ടു സഹോദരങ്ങളും .ശ്രീമാന്മാരായ ഇത്താക്കും ചാക്കോയും പരസ്പരം സ്നേഹത്തോടെ എല്ലാക്കാര്യങ്ങളിലും ഒത്തൊരുമിച്ചു പ്രവർത്തിച്ചവരും കുടുംബത്തിന്റെ വളർച്ചക്കും പുരോഗതിക്കും തുടക്കം കുറിച്ചവരും ആയിരുന്നു .എന്നാൽ ദിർഘകാലം ഒത്തൊരുമിച്ചു മുന്നേറാൻ വിധിയനുവദിച്ചില്ല

ഇളയസഹോദരൻ ശ്രീ.ചാക്കോ 35 വയസിനു മുൻപ് നിര്യതനായി .സഹോദരന്റെ വേർപാടിൽ മനംനൊന്ത ജ്യേഷ്ഠൻ ഇത്താക്ക് തറവാട്ടിലെ കാര്യങ്ങളുടെയും ചുമതല ഏറ്റെടുത്തു നടത്തിപ്പോന്നു . നാടിനോടും നാട്ടാരോടും കുടുംബത്തോടും കുടുംബാംഗങ്ങളോടുമുള്ള പ്രതിബദ്ധതയും സ്നേഹവും പുലർത്തുന്നതിൽ അതീവ തല്പരരായിരുന്ന കുടുംബനാഥന്മാർ പ്രഭാതം മുതൽ പ്രദോഷം വരെ പാടത്തും പറമ്പിലും പണിയെടുക്കുക എന്നത് മാത്രമല്ല ,സമൂഹത്തോടും സഭയോടുമുള്ള കടമയും കടപ്പാടും നിർവഹിക്കുന്നതിൽ കാണിച്ച വ്യഗ്രതയും താല്പര്യവും എക്കാലവും സ്മരിക്കേണ്ടത് തന്നെ .പാടുപെട്ട് പണി ചെയ്യുകയും പട്ടിണിയിൽ നിന്ന് പണമുണ്ടാക്കുകയും മാത്രമായിരുന്നില്ല ലക്‌ഷ്യം . പ്രത്യുത , സര്വതോമുഖമായ ഉന്നമനം തന്നെ ആയിരുന്നു ലക്‌ഷ്യം . ഉദാത്തങ്ങളായ ആശയങ്ങൾ ആവിഷ്കരിക്കുന്നതിനും ശ്രയസ്‌ കരമായ രീതിയിൽ പ്രവർത്തനപഥത്തിലെത്തിക്കുന്നതിലും കാണിച്ച വ്യഗ്രത ഒരു തപസ്യ തന്നെ ആയിരുന്നു . ഇക്കാര്യം എക്കാലവും ഓർക്കേണ്ടതും ആദരിക്കേണ്ടതും തന്നെ .കാർഷികവൃത്തിയൊരു ഉപാസനയാക്കി . ഭക്ഷ്യ വിളകളും നാണ്യ വിളകളും ധാരാളമായി കൃഷി ചെയ്തു . നല്ല പ്രവർത്തി നല്ല ഫലം നൽകി . നല്ല ഫലം നല്ല രീതിയിൽ വിനിയോഗിക്കണമെന്ന് ശഠിച്ചു. ആരോഗ്യപരമായ മത്സരബുദ്ധിക്കും ഉത്സാഹത്തിനും പൂർണവിജയത്തിലെത്തിക്കുന്നതിന് തടസ്സമായി നിന്നത് ഭൂമിയുടെ വിസ്തീർണം മാത്രം ആയിരുന്നു .

ശ്രീ. ഇത്താക്കിന്റെ മക്കൾ ഭൂമിതേടി കിഴക്കോട്ടും വടക്കോട്ടും യാത്ര തുടങ്ങി . അങ്ങനെ തൊടുപുഴ ,മുളപ്പുറം ഭാഗങ്ങളും തൃശൂരിന് വടക്കുവശം ചീരക്കുഴി ,ഇളനാട് ,വട്ടായി ,കൊണ്ടാഴി , പഴമ്പാലക്കോട് ,മണ്ണാർക്കാട് തുടങ്ങിയ സ്ഥലങ്ങളിലും ചേക്കേറി .ശാസ്ത്രീയമായ കൃഷിരീതി അനുവർത്തിക്കുക മാത്രമല്ല പിന്നെയോ ,അന്നാട്ടുകാരെ കൃഷി എങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കുകയും ചെയ്തു . ക്രമേണ കുടുംബത്തിന്റെ ശാഖകൾ വടക്കൻ കേരളത്തിലും വളർന്നു പന്തലിക്കുന്നു.

കുടുംബത്തിനും കുടുംബാംഗങ്ങൾക്കും ചില പ്രത്യേകതകളുണ്ട്. അവ എടുത്ത് പറയാതിരിക്കുന്നത് ശരിയല്ല . കാരണം ഈ പ്രത്യേകതകൾ അവരുടെ പൈതൃകമായിട്ടുള്ളതാണ് . രക്തത്തിൽ അലിഞ്ഞുചേർന്നവയാണ് .

വിത്ത് കുത്തി കഞ്ഞി കുടിക്കാറില്ല

മിച്ചം വെയ്ക്കുന്ന സ്വഭാവം കുടുംബാംഗങ്ങളുടെ സ്ഥായിയായ ഒരു ശൈലി ആണ് . കിട്ടുന്നതൊക്കെയും പൂർണമായി ചെലവ് ചെയ്യാതെ പിന്തലമുറയ്ക് ഉതകത്തക്കവണ്ണം കരുതലോടെ സൂക്ഷിക്കുന്നവർ . പച്ചയായി പറഞ്ഞാൽ പിശുക്ക് ധാരാളമായി കാണിക്കുന്നവർ . പുരോഗതിയുടെ അടിസ്ഥാനം മിച്ചം വെയ്ക്കുന്നതും , കൃത്യനിഷ്ഠയോടെ അളന്ന് തൂക്കി വേണ്ടുന്ന അവസരങ്ങളിൽ പ്രത്യുത്പാദനത്തിന് ഉപകരിക്കും വിധം ചിട്ടപ്പെടുത്തുകയും ചെയ്യുകയെന്നതാണെങ്കിൽ ,അവയെല്ലാം പൂർണ അളവിലും അർത്ഥത്തിലും ചെയ്ത പിതാക്കന്മാരെ എത്രകണ്ട് സ്തുതിക്കണം . എത്രമാത്രം പുകഴ്ത്തണം .എല്ലാവരും തന്നെ കൃത്യനിഷ്ഠയോടെ സൂഷ്മതയോടെ ജീവിച്ചവരും മിച്ചം വെക്കുന്നതിൽ നിഷ്കർഷ ഉള്ളവരും ആയിരുന്നു . വിത്ത് കുത്തി കഞ്ഞി കുടിക്കില്ല ഇതൊരു ദൃഢനിശ്ചയമാണ് . പലരും പലമണ്ഡലങ്ങളിൽ വ്യാപാരിക്കുന്നു. ഓരോരുത്തരും ഓരോ പ്രവർത്തനമണ്ഡലങ്ങളിൽ സ്ഥാനമുറപ്പിച്ചവരാണ് . ഉദാഹരണമാണാവധി ,അടുത്തകാലത്തു കേരളത്തിൽ കൂടുതൽ കുരുമുളക് ഉല്പാതിപ്പിച്ചവരിൽ ഈ കുടുംബത്തില്പെട്ടവരും ഉൾപ്പെടുന്നു .കഠിനാദ്വാനത്തിന്റെ ഫലമായി സ്വന്തം മണ്ണിൽ വിളയിച്ച കറുത്തപൊന്ന്.

എല്ലുമുറിയെ പണിയുക

കുടുംബത്തിൽ അമിതമായ സുഖലോലുപരില്ലെന്നു പറഞ്ഞാൽ അതൊരു അതിശയോക്തിയല്ല . കഠിനാധ്വാനം ആണ് വിജയത്തിന്റെ രഹസ്യം .കൃത്യനിഷ്ഠതയാണ് ശൈലി .ലാളിത്യമാണ് മുഖമുദ്ര .വിനയമാണ് ആയുധം . കേരളത്തിൽ കാർഷിക മേഖലയെ വളർത്തുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും അടുത്ത കാലത്തു പല അവാർഡുകൾ ഏർപെടുത്തിയിരുന്നല്ലോ . കർഷകോത്തമൻ തുടങ്ങിയ അംഗീകാരങ്ങൾ നേടിയ കർഷക ഉത്തമന്മാർ ഈ കുടുംബത്തിൽ ഉണ്ട് . വിദ്യാഭ്യാസ വിചക്ഷണമാർ അനവധി . കേരളത്തിലെ വിവിധ സർവകലാശാലകളുടെ കീഴിൽ പ്രശംസനീയമായ നിലകളിൽ പ്രവർത്തിക്കുന്ന , കലാലയങ്ങളിൽ എക്കാലവും സ്മരിക്കപ്പെടുന്ന അധ്യാപകശ്രേഷ്ഠരും ഈ കുടുംബത്തിൽ നിരവധി .

ശാസ്ത്രസാങ്കേതികരംഗത്തും ചികിത്സാരംഗത്തും ഔന്നത്യത്തിലെത്തിയവരും ചുരുക്കമല്ല. കൃഷിക്കാരന്റെ സന്തതി കൃഷിക്കാരൻ മാത്രമല്ല പിന്നെയോ പുരോഹിതനും , വ്യാപാരിയും ,അധ്യാപകനും , പ്രൊഫസ്സറും എഞ്ചിനീറും , കോൺട്രാക്ടറും , ഡോക്ടറുമായിത്തീർന്ന് വിവിധ രംഗങ്ങളിൽ സേവനം ചെയുന്നു.

കളങ്കമില്ലാത്തവർ

കുട്ടിലാക്കാട്ട് ഇടിഞ്ഞുകുഴിക്കാരെപ്പറ്റി നാട്ടിലുള്ള ഒരു പൂർവിക ചൊല്ലുണ്ട് .കയ്പ്പില്ലാത്തവർ .അർഥം മറ്റൊന്നുമല്ല കളങ്കമില്ലാത്തവർ . കളവ് ചെയ്യാത്തവരും കളവിനു കൂട്ടുനില്കാത്തവരും കളവു പൊറുക്കാത്തവരും . വരെ ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് എത്താൻ സഹായിച്ച പല കാരണങ്ങളിൽ മുഖ്യമായിട്ടുള്ളത് അവരുടെ സത്യസന്ധതയും മനഃശുദ്ധിയും ആണ് . തളരാത്ത മനസിന്റെ ഉടമകളാണ്‌ . ആരെയും പഴിക്കാറില്ല ദൈവത്തിൽ ആശ്രയിക്കും . നന്മക്കായി പ്രവർത്തിക്കും . എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം . ജീവിതക്രമത്തിൽ പാളിച്ചകൾ ഉണ്ടായാൽ ഇനിയുള്ള വീഴ്ച വളരെ ഉയരത്തിൽ നിന്നായിരിക്കും . ഇത് ഏവർക്കുമുള്ള ഒരു താക്കീത് തന്നെ . ഒരു മനസ്സായി , തോളോട് തോൾ ചേർന്ന് കൈ കോർക്കുന്നതിന്റെ സുഖവും ശക്തിയും ആസ്വദിക്കാം . അനുഭവിക്കാം . അത് മറ്റുള്ളവർക്കും ഉപകരിക്കട്ടെ .പ്രചോതനമാകട്ടെ . കലവറയില്ലാതെ ലഭിച്ച കൃപയ്ക്കും കരുണക്കും അനുഗ്രഹത്തിനും നന്ദി പറയാം . ദൈവത്തെ മഹത്വപെടുത്താം .എല്ലാവരും ലോകത്തിനു ഉപകാരികളും പ്രാർത്ഥനാ ജീവിതമുള്ളവരും ആയിരിക്കട്ടെ .

കുറ്റിലക്കാട്ട് ഇടിഞ്ഞുകുഴിയിൽ കുടുംബം എല്ലാരീതിയിലും അർത്ഥത്തിലും സാമാന്യം ഉന്നതമായ സ്ഥാനത്തു എത്തിനിൽക്കുന്നതിൽ അഭിമാനം കൊള്ളുകയും അതിനു ലഭിച്ചതായ ദൈവത്തിന്റെ കരുണക്കും കൃപയ്ക്കും നന്ദിപറയുകയും ചെയ്യുന്നു. നമ്മുടെ കുടുംബ വൃക്ഷം ഇന്ന് വളർന്ന് ശാഖോപ ശാഖകളായി പന്തലിച്ചു പൂത്തുകുലച്ചു് നല്ല ഫലങ്ങൾ തരുന്നു. ഇതിൽ ഏവർക്കും അഭിമാനിക്കാം . എന്നാൽ അഭിമാനംകൊള്ളുമ്പോൾ ,നിർവൃതിയടയുമ്പോൾ ഓർക്കേണ്ടതായി ഒന്നുണ്ട് .അതായത് ഒരു വലിയ വൃക്ഷത്തെ താങ്ങി നിർത്തുന്ന വേരുകളുടെ പ്രാധാന്യം . അവ ബലവത്താണ്‌ . അദൃശ്യമായവയാണ് .ഇന്നും ഈ വേരുകൾ വളവും വെള്ളവും അന്വേഷിച്ചു ശേഖരിച് അതിന്റെ ഇലകളിലും പൂക്കളിലും കായ്കളിലും എത്തിക്കുന്നു . ആ വേരുകൾ നമ്മുടെ പൂർവപിതാക്കന്മാരാണ് . അവരുടെ പ്രാർത്ഥനാജീവിതം ,പ്രയത്നം , സൽപ്രവർത്തികൾ , അനുഗ്രഹം എന്നിവയുടെ പ്രാധാന്യം വിസ്മരിക്കത്തക്കതല്ല .അവർ നമുക്കുവേണ്ടി ( ഇന്നത്തെ തലമുറക്കുവേണ്ടി ) പ്രാർത്ഥിക്കുന്നു . നിശ്ചയം തന്നെ . ഈ വടവൃക്ഷത്തെ താങ്ങി നേരെ നിർത്തുന്ന അദൃശ്യമായത് എന്തൊക്കെയാണോ അവയെല്ലാം എത്ര ശ്രഷ്ഠവും മഹത്വമേറിയവയും ആയിരിക്കും . അവയെ എങ്ങനെ വിസ്മരിക്കാനാകും.

നമ്മുടെ കുടുംബവൃക്ഷത്തിന്റെ തായ്‌വേര് എന്നു പറയുന്നത് അനുഗ്രഹിക്കപെട്ടവരായ ശ്രീ അവിരാ - അന്ന ദമ്പതികൾ തന്നെ ഇവർ കുറ്റിലക്കാട്ട് കുടുംബത്തിന്റെ ആണിക്കല്ലും നെടുംതൂണുമായിരുന്നു . ശ്രീമതി അന്ന കോഴിപ്പിള്ളി ,വാരിശ്ശേരികുന്നിന്മേൽ എന്ന വീട്ടിൽ ജനിച്ഛ് കുറ്റിലക്കാട്ട് അവിരയുടെ ഭാര്യ ആയി. ഗൃഹനാഥനായ ശ്രീ അവിരായുടെ സർവോന്മുഖമായ പ്രവർത്തനങ്ങൾക്ക് ചൂടും ചൂരും നൽകി ഉണർന്ന് .തളരാതെ പ്രതിബദ്ധതയോടെ താങ്ങായി പ്രവർത്തിച്ച , ശ്രീമതി അന്ന ഏവർക്കും പ്രിയങ്കരിയും ശ്രെഷ്ഠയും ആയിരുന്നു . ഏതാണ്ട് അമ്പതുവർഷം മുൻപുവരെ , 1961 -ൽ മൂന്നാം തലമുറക്കാരനായ ശ്രീ ചാക്കോ അവിരായുടെ മരണം വരെ , ശ്രീമതി അന്നയുടെ ( ഒന്നാംതലമുറ ) ശ്രാദ്ധം മകരം അഞ്ചാംതീയതി വർഷംതോറും മുടക്കം കൂടാതെ ആചരിച്ചിരുന്നു .കുടുംബത്തിൽപെട്ടവർ മുഴുവൻ തന്നെ കടുംകീരി, കൂമുള്ളിൻകുന്നേൽ (വേട്ടച്ചിറ) വടക്കേടം അതിൽ പങ്കെടുത്തിരുന്നു . ഈ ശ്രാദ്ധം ആരെയും ഷെണിക്കുന്ന പതിവില്ലായിരുന്നു . പങ്കെടുക്കുകയെന്നത് കുടുംബക്കാരുടെയും ചർച്ചക്കാരുടെയും കടമയായി കണക്കാക്കിയിരുന്നു . പള്ളിയിലെ അനുസ്മരണ ശുശ്രുഷ കഴിഞ്ഞ് എല്ലാവരും തറവാട്ടിൽ ഒത്തുചേരും . അന്യംനിന്നുപോയ ആ അനുസ്മരണം എത്ര ശ്രഷ്‌ഠമായിരുന്നു . ശ്രെഷ്ഠതയുള്ളവരെ ശ്രെഷ്ഠമായ രീതിയിൽ അനുസ്മരിക്കുക എന്നത് എത്ര ഉചിതമാണ് . എത്ര ശ്രെയസ്കരമാണ്.

ശ്രീമതി അന്ന വീടിനു വിളക്കായിരുന്നു . വിളക്ക് പ്രകാശിക്കുന്നതിന്‌ എന്തെല്ലാം വേണമോ അതായിരുന്നു ശ്രീ . അവിരാ നിങ്ങൾ കാണിച്ചതായ എല്ലാ മദ്ഹരികകൾക്കും നന്ദി . വീടിനോടും വീട്ടുകാരോടും കുടുംബക്കാരോടും ചാർച്ചക്കാരോടും നിങ്ങൾ കാണിച്ച സ്നേഹം , ബഹുമാനം എന്നിവയാണ് ഈ തലമുറക്ക് പൈതൃകമായ ലഭിച്ച നിധി . നിങ്ങളോടുള്ള നിസീമമായ കടപ്പാടും ബഹുമാനവും ആധാരവും എക്കാലവും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . നിങ്ങളുടെ പ്രാർത്ഥനയാണ് ഞങ്ങളെ ശക്തരാക്കുന്നത് , നേർവഴിക്ക് നടത്തുന്നത് . കുറ്റിലക്കാട്ട് കുടുംബത്തിന്റെ എല്ലാമെല്ലാമായിരുന്ന ആദരണീയനായ അവിരാ - അന്ന ദമ്പതികളെ പിന്തുടരാൻ നമുക്ക് പ്രാപ്തരാകാം . അവരുടെ പ്രാർത്ഥന നമുക്ക് ശക്തി നൽകുമാറാകട്ടെ.