അമൃതധാര

കുറ്റിലക്കാട്ട് ഇടിഞ്ഞുകുഴിയിൽ കുടുംബ യോഗത്തിന്റെ 15 -)൦ വാർഷികത്തോടനുബന്ധിച്ചു 2003 -ൽ നമ്മുടെ ചിരകാലാഭിലാഷമായിരുന്ന കുടുംബ ചരിത്രം 4 , 5 തലമുറക്കാരുടെ അശ്രാന്ത പരിശ്രമത്തനിന്റെ ഫലമായിട്ടാണ് പുസ്തക രൂപത്തിൽ ഒന്നാം പതിപ്പായി ഇറക്കുവാൻ സാധിച്ചത്. പ്രഥമ ഡോക്യുമെന്റ് എന്ന നിലയിൽ അമൃത ധാര എന്ന പേരിലുള്ള ഈ കുടുംബ ചരിത്രം ചരിത്ര രേഖ എന്ന നിലക്കും, അടിസ്ഥാന ശില എന്ന നിലയ്ക്കും എല്ലാ കുടുംബാംഗങ്ങൾക്കും വരും തലമുറയ്ക്കും വളരെ മുതൽക്കൂട്ട് തന്നെയാണ്. ഇതിന്റെ രചയിതാക്കളായി പ്രവർത്തിച്ചത് പ്രഥമ സെക്രട്ടറി ആയിരുന്ന പ്രൊഫസർ എബ്രഹാം ഫിലിപ്പ് പുതുവേലി, കുറ്റിലക്കാട്ടു തറവാട്ടിൽ താമസിക്കുന്ന പ്രൊഫസർ എം. ഐ. ജോൺ പുതുവേലി, ജോ.സെക്രട്ടറി ആയിരുന്ന പി. റ്റി. ഐസക് കൊണ്ടാഴി, സെക്രട്ടറി ഇ.ഐ. ഐസക് ഹിൽ പാലസ് എന്നിവരാണ്. കൂടാതെ ഇത് സംബന്ധിച്ച് രൂപീകരിച്ച എഡിറ്റോറിയൽ ബോർഡും നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. പുസ്തക രചനയിൽ ശീലമില്ലാത്തവർ ആയതുകൊണ്ട്, തുന്നിചേർക്കലുകളിൽ ഏതെങ്കിലും തരത്തിൽ കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം പരിഹരിച്ചുകൊണ്ടാണ് നവീകരിച്ച പതിപ്പായി വെബ് സൈറ്റ് ഇറക്കിയിരിക്കുന്നത്.

ചാരിറ്റബിൾ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന KEK Group അവയവ ദാന പദ്ധതിയുടെ ഭാഗമായി 2015 -ൽ 50 കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്യുകയും കൂടാതെ 2017 -ൽ 50 പേർ സമ്മതപത്രം നല്കിയിട്ടുള്ളതുമാണ്. നാലാം തലമുറക്കാരിൽ ഇനിയുള്ള ഏക കാരണവർ ഇ.എം.പൈലിയാണ് ഒന്നാമതായി രജിസ്റ്റർ ചെയ്ത് മാതൃക കാണിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിക്കുന്ന നമ്മുടെ മക്കൾക്കും, കുടുംബയോഗം നടക്കുന്ന ഭവനത്തിന്റെ പരിധിയിൽ വരുന്ന സ്കൂളിലെ മികച്ച വിദ്യാർത്ഥിക്കും SSLC , Plus2 എന്നീ പരീക്ഷകളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്കും ക്വിസ്സ് മത്സരത്തിൽ വിജയികളായവർക്കും അവാർഡുകൾ നൽകി വരുന്നു. കൂടാതെ കുടുംബയോഗ മഹോത്സവത്തിൽ കലാ കായിക മത്സരങ്ങളിൽ പങ്കെടുത്ത്‌ വിജയികളാകുന്ന എല്ലാവര്ക്കും ട്രോഫികൾ നൽകി വരുന്നു.

ചാരിറ്റബിൾ കാര്യങ്ങളിലും വിദ്യാഭ്യാസ മേഖലയിലും കാർഷിക മേഖലയിലും ഊന്നൽ നൽകികൊണ്ട് ഒത്തൊരുമയോടെ കുറ്റിലക്കാട്ടു ഇടിഞ്ഞുകുഴിയിൽ കുടുംബയോഗം 30 വർഷം മുടക്കമില്ലാതെ ഡിസംബർ 26 എന്ന തിയതിക്ക് മാറ്റമില്ലാതെ, മുന്നേറുന്നു എന്നുള്ളത് അഭിമാനാർഹമാണ്. ഇതിനു നമ്മുടെ പൂർവപിതാക്കന്മാരെ സ്മരിച്ചു കൊണ്ട് സർവശക്തനായ ദൈവത്തെ മഹത്വപ്പെടുത്താം.

എന്ന്

പി,റ്റി. ഐസക് ( സെക്രട്ടറി)

ഇ.ഐ.ഐസക് ( ജോ.സെക്രട്ടറി)

Amrithadhara Book edition Editorial Executive

EDITORIAL EXECUTIVE COMMITTEE 2003
EDITORIAL BOARD 2003